---
title: "പി.ആർ എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ പുതിയ കെട്ടിടം 14 ന് ധനമന്ത്രി ബാലഗോപാൽ ഉദ്ഘാടനം ചെയ്യും"
english_title: "Finance Minister Balagopal will inaugurate the new building of PRM Kolavallur Higher Secondary School on 14"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/160980/Finance Minister Balagopal will inaugurate the new building of PRM Kolavallur Higher Secondary School on 14"
published_at: "2023-11-10T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654db4ac16069_IMG-20231109-WA0150.jpg"
keywords: []
---

# പി.ആർ എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ പുതിയ കെട്ടിടം 14 ന് ധനമന്ത്രി ബാലഗോപാൽ ഉദ്ഘാടനം ചെയ്യും

> **Lead Summary:** >  പാറാട് : പി ആർ മെമ്മോറിയൽ കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച " കെ.പി ദിവാകരൻ സ്മാരക ബ്ലോക്ക് " നവമ്പർ 14 ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.

## Article Content

>  പാറാട് : പി ആർ മെമ്മോറിയൽ കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച " കെ.പി ദിവാകരൻ സ്മാരക ബ്ലോക്ക് " നവമ്പർ 14 ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.

പാനൂരിന്റെ കിഴക്കൻ മേഖലയിൽ അക്ഷര വെളിച്ചം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പി ആർ കുറുപ്പിന്റെ പരിശ്രമഫലമായി 1962 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.

ആദ്യഘട്ടത്തിൽ മൂന്ന് അധ്യാപകരും 105 വിദ്യാർഥികളുമായിട്ടാണ് വിദ്യാലയം ആരംഭിച്ചത്. പി കുമാരൻ നമ്പ്യാർ പ്രധാന അധ്യാപകനും കെ കെ നാരായണൻ,ഒ.സുകുമാരൻ എന്നിവർ സഹ അധ്യാപകരും ആയിരുന്നു 1998 ൽ വിദ്യാലയത്തിൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചു സയൻസ് കൊമേഴ്സ്,ഹ്യുമാനിറ്റീസ് ,കമ്പ്യൂട്ടർ സയൻസ് ബാച്ചുകൾ പ്രവർത്തിക്കുന്നു

ഇന്ന് 1800 പരം വിദ്യാർത്ഥികളും 70 അധ്യാപക അധ്യാപകേതര ജീവനക്കാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു പ്രാരംഭഘട്ടം മുതൽ വിദ്യാലയത്തിന്റെ ജീവനാഡിയായി പ്രവർത്തിച്ച ശ്രീ. പി. ആർ.കുറുപ്പിന്റെ നിര്യാണത്തെ തുടർന്ന് ആദരസൂചകമായി 2002ൽ വിദ്യാലയത്തിന്റെ പേര് പി ആർ മെമ്മോറിയൽ കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു.

ദീർഘകാലം ഈ വിദ്യാലയത്തിന്റെ മാനേജർ ആയിരുന്ന കെ പി ദിവാകരന്റെ സ്മരണാർത്ഥം നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ( കെ പി ദിവാകരൻ ബ്ലോക്കിന്റെ ) ഉദ്ഘാടനം കേരള ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഈ മാസം 14 ന് രാവിലെ 8:30 ന് നിർവഹിക്കും.

കെ പി മോഹനൻ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ മുരളീധരൻ എംപി മുഖ്യാതിഥി ആയി പങ്കെടുക്കും. കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ലത, പി.ടി.എ പ്രസിഡണ്ട് സമീർ പറമ്പത്ത്, ജന പ്രതിനിധികൾ ആർ ഡി ഡി,ഡി ഡി ഇ, ഡി ഇ ഒ, എ ഇ ഒ തുടങ്ങിയ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ അധ്യാപകർ വിദ്യാർഥികൾ പ്രദേശവാസികൾ ചടങ്ങിൽ പങ്കെടുക്കും.

ഇത് സംബന്ധിച്ച് സ്കൂളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സ്കൂൾ മാനേജ്മെന്റ് പ്രതിനിധി പി.കെ പ്രവീൺ,പ്രിൻസിപ്പൽ എം ശ്രീജ , ഹെഡ്മിസ്ട്രസ് ടി.ടി രേഖ , പിടിഎ പ്രസിഡണ്ട് സമീർ പറമ്പത്ത്, വൈസ് പ്രസിഡന്റ് സുനിൽകുമാർ എം.കെ, വിനോദ് കെ.പി , മദർ പി.ടി.എ പ്രസിഡണ്ട് സമീറ, സ്കൂൾ സ്റ്റാഫംഗങ്ങളായ കെ.കെ രാജീവൻ ,കെ . ഷജിൽ കുമാർ , തിലകം കെ.പി , വത്സരാജ് മണലാട്ട് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/160980/Finance Minister Balagopal will inaugurate the new building of PRM Kolavallur Higher Secondary School on 14)